പൊട്ടിത്തെറിയുടെ ടീനേജ് പിന്നീട് യൗവനത്തിലൂടെ നടക്കുമ്പോൾ നിങ്ങൾ ബന്ധങ്ങളുടെ വില അറിയാൻ തുടങ്ങും. കാണുന്നതെല്ലാം പ്രണയം എന്നു തോന്നിയ നാളുകൾ നിങ്ങളെ വിട്ട് അകലുമ്പോൾ നിങ്ങൾക് നിങ്ങളുടെ അമ്മെ കാണാം അച്ഛനെ കാണാം ചേച്ചിയെ കാണാം. നിങ്ങളുടെ സ്വപ്നങ്ങളിൽ നിങ്ങൾ ഒരു അച്ഛൻ ആകുന്നത് കാണുന്നു, നല്ളൊരു ഭർത്താവ് ആകുന്നു എങ്കിൽ അതിനു അർത്ഥം നിങ്ങൾ ജീവിതം എന്തെന്ന് അറിഞ്ഞു തുടങ്ങ്യ എന്നാണ്. ബന്ധങ്ങൾ വില മനസിലാകാതെ ചിവിട്ടി മെതിച്ചു നടന്ന കാലത് അച്ഛനമ്മമാർ പറഞ്ഞത് എല്ലാം തെറ്റ് എന്നു തോന്നിയ മനസിന് ഇപ്പോൾ അന്ന് പറഞ്ഞതിന്റെ പൊരുൾ മനസിലായി തുടഗുന്നു. മനസിലാക്കുക നിങ്ങളെ മനസിലാക്കുന്നവർ ആരെല്ലാം എന്നു . വാക്കുകൾ കൊണ്ട് നിങ്ങളെ താലോലിക്കാനും മനസിലാക്കി എന്നു പറയാനും ആർക്കും പറ്റും. പ്രവർത്തി കൊണ്ട് അല്ലെങ്കിൽ മനസ് കൊണ്ട് നിങ്ങളെ അടുത്തറിഞ്ഞവർ ആരായാലും , അതു ചിലപ്പോൾ നിങ്ങളുടെ അമ്മ ആകാം ചേച്ചി ആകാം അച്ഛൻ ആകാം ചിലപ്പോൾ രക്തബന്ധം പോലും ഇല്ലാത്ത ആരേലും ആകാം, അവരെ കൈ വിടാതെ ഇരിക്കുക , കാരണം അവരെ കാണു നിങ്ങളുടെ ജീവിത അവസാനം വരെ നിങ്ങളുടെ കുറവുകൾ അറിഞ്ഞു നിങ്ങളെ സ്നേഹിക്കാൻ. എനിക്കും ഉണ്ട് അങ്ങനെ കുറച്ച പേര് രക്ത ബന്ധം പോലും ഇല്ലാത്ത കുറച്ച പേര്. അവരിൽ എനിക് ചേച്ചി ഉണ്ട് ചേട്ടൻ ഉണ്ട് കൂടുകാർ ഉണ്ട്. എന്ത് തുറന്നു പറ്യുന്ന കുറച്ച നല്ല ആളുകൾ. അവരുടെ കാര്യത്തിൽ ഞാൻ കുറച്ച അല്ല കുറെ അധികം സ്വാർഥനാണ്.
😊😊

No comments:
Post a Comment