ഒരു നിമിഷത്തിലേക് വേണ്ടി മാത്രം ജനിക്കുന്ന ചില പ്രണയങ്ങൾ ഉണ്ട്. രണ്ടു ബസ്സുകൾ പരസ്പരം പുണർന്നു കടന്നു പോകുമ്പോൾ, അതിലെ ജനാലയിലൂടെ പരസപരം കണ്ടു പിരിയുന്ന പ്രണയങ്ങൾ.ഒരു നിമിഷത്തിലേക്കായി ജനിച്ചു മരിക്കുന്ന പ്രണയങ്ങൾ... ഒരു പുഞ്ചിരിയിൽ പൂത്തുലഞ്ഞു, മരിക്കുന്ന പ്രണയം...
Saturday, December 9, 2017
Monday, August 14, 2017
തിരിച്ചുപോക്ക്
എങ്ങോ... എവിടെയോ നഷ്ട്ടപെട്ട നമ്മളെ തിരഞ്ഞു ഒരു യാത്ര പോണം.... ആരോടും പറയാതെ... ആരോരും അറിയാതെ.... വഴിയിൽ കളഞ്ഞു പോയ നമ്മളെ തിരികെ എടുക്കാൻ ഒരു യാത്ര...... നമ്മൾ, നമ്മൾ അയി ഇരിക്കട്ടെ....
Friday, March 3, 2017
രാജകുമാരികൾ
കേൾക്കുമ്പോ തന്നെവാത്സല്യത്തോടെ ചേർത്തു പിടിക്കാൻ തോന്നുന്നൊരു വാക്കു ...
പെങ്ങൾ ചേച്ചിയായിട്ടാണേൽ അമ്മയുടെ പ്രതിരൂപമാണെന്നു തോന്നിപ്പോവും ...
അധികാര ഭാവത്തിലുള്ള ശാസന...
സ്നേഹപൂർണമായ കരുതലോടെയുള്ള
ഉപദേശ നിർദ്ദേശങ്ങൾ ...
വാത്സല്യത്തോടെയുള്ള പരിഭവം പറച്ചിലുകൾ ..
ആ ഓർമകൾ പോലും കണ്ണു
നനയിച്ചേക്കാം ചിലപ്പോഴൊക്കേം ..
ഒരേ പ്രായത്തിലുള്ളതാണേൽ
എടാന്നേ വിളിക്കുള്ളൂ ...
ആങ്ങളക്കൊരു കൂട്ടുകാരിയുണ്ടെന്നു
അറിയുന്നത് പോലും അവളിലെ
കുശുമ്പിയെ വിളിച്ചുണർത്തും...
അവളറിയാതെ ഒരു ചുവടു പോലും
മുന്നോട്ടു വെക്കരുതെന്ന ഉഗ്രശാസനം നൽകും ...
പരിഭവത്തേക്കാളേറെ പിണങ്ങാനാവും ഇഷ്ടം ...
പിറകേ നടന്നു പിണക്കം മാറ്റുമ്പോ ആ മുഖത്തുണ്ടാവുന്ന തിളക്കം കണ്ടു നിലാവു
പോലും നാണിച്ചു പോവും ...
കുഞ്ഞു കാര്യങ്ങൾ പോലും വലിയ സംഭവങ്ങളായി മാറുമെന്നറിയുക
സമപ്രായത്തിലൊരു
പെങ്ങളുണ്ടാവുമ്പോഴാണ് ...
പെങ്ങളൊരു അനിയത്തിക്കുട്ടിയായാൽ
ജീവിതത്തിനൊരു ഗമയൊക്കെ ഉണ്ടാകും ...
കരുതലിന്റെ നോട്ടങ്ങൾ കൊണ്ടവൾക്കു സംരക്ഷണ വലയമേകും ...
ഒന്നു പിണങ്ങി നിക്കാന്നു വെച്ചാൽ പോലും സമ്മതിക്കുകേല ...
ഏട്ടാ ന്നു വിളിച്ചു പിറകേ
നടന്നു സ്വൈര്യം കെടുത്തും ...
എന്തേലും കാര്യമാവശ്യപ്പെടുമ്പോ ഏട്ടന്റെ അധികാര ഭാവത്തോടെ ഉപദേശ നിർദ്ദേശങ്ങൾ കൊടുക്കുമ്പോഴാണ് കുഞ്ഞു
പെങ്ങളുണ്ടാവുന്നതിന്റെ സുഖമറിയുക ...
തന്നോടുള്ളതിനേക്കാൾ സ്‌നേഹം മറ്റാരോടോ ഉണ്ടെന്നറിയുമ്പോ ആ
നക്ഷത്രക്കണ്ണുകൾ നിറഞ്ഞു തുളുമ്പിയെന്നു വരും ...
കുഞ്ഞു വായിലെ വലിയ വർത്തമാനം കേക്കുമ്പോ അറിയാതെ പുഞ്ചിരിക്കും ...
കുപ്പിവളക്കിലുക്കം പോലുള്ള
ചിരിപോലും മനസ്സിലൊരു
വസന്തം തീർക്കും ...
കാണാമറയത്തായാലും നേർക്കാഴ്ചകൾക്കു മുന്നിലായാലും കൂട്ടിനൊരു ആങ്ങളയുണ്ടെന്നുള്ള തോന്നൽ മതി പെങ്ങളൂട്ടിക്ക് ഏത് പ്രതിസന്ധിയെയും നേരിടാൻ ...
ആങ്ങളയെന്ന വാക്കു രക്തബന്ധം കൊണ്ടുണ്ടാവുന്ന വെറുമൊരു ഓർമ്മപ്പെടുത്തലല്ല ...
മറിച്ച് വലിയൊരു ഉത്തരവാദിത്വമാണ്...
കൂടെപ്പിറക്കാതെ പോയ ഒരുപാടു പെങ്ങന്മാർക്ക് സമൂഹത്തിൽ അന്തസ്സോടെ
അഭിമാനത്തോടെ തലയുയർത്തി
നടക്കാൻ.....
എല്ലാ പെങ്ങന്മാർക്കും.. ആങ്ങളമാർക്കുമായ് സമർപ്പിക്കുന്നു
പെങ്ങൾ
ഏട്ടന്മാരെ കുറിച്ചോ അനിയത്തിമാരെ കുറിച്ചോ പോസ്റ്റുകൾ കാണുമ്പോൾ..
ആണ് ഒരു അനിയത്തി ഇല്ലാത്തതിന്റെ വിഷമം ശരിക്കും മനസിലാക്കുന്നത്
ഇത് എന്റെ മാത്രം വികാരമല്ല.. ഒരു പെങ്ങളുടെ കൊഞ്ചലും കുസൃതികളും ഇണക്കങ്ങളും പിണക്കങ്ങളും സ്നേഹവും കരുതലും കുശുമ്പും എല്ലാം കിട്ടണമെന്ന് ആഗ്രഹിക്കുന്ന ഒത്തിരി ഏട്ടന്മാരുടെ പൊതുവികാരമാണ്... നൊമ്പരമാണ്...
കൂട്ടുകാരനെ അവന്റെ പെങ്ങൾ സ്നേഹിക്കുന്നതും ശാസിക്കുന്നതും കാണുമ്പോൾ അറിയാതെ എങ്കിലും ഉള്ളൊന്നു പിടയും എനിക്കും ഉണ്ടായിരുന്നെങ്കിൽ ഒരു കുഞ്ഞിപ്പെങ്ങൾ...... അവളുടെ വാശികൾക്ക് കുറുമ്പുകൾക്കും കൂട്ടുനിൽക്കുന്ന ഒരു നല്ല ഏട്ടനായി.... തെറ്റുകണ്ടാൽ തിരുത്തുകയും... ശശിക്കുകയും ചെയ്യുന്ന ഒരു അച്ഛനായി.... കൂടെ ഓടിക്കളിച്ചും ചിരിപ്പിച്ചും ഒരു കൂട്ടുകാരൻ ആയും ഒരു രാജകുമാരിയെപോലെ തോളിലിരുത്തി കൊണ്ടു നടക്കമായിരുന്നു...
ഇനി കൂട്ടുകാരന്റെ പെങ്ങളോട് അല്പം വാത്സല്യം കാണിച്ചാലോ.. അപ്പോൾ ഉണരും വീട്ടുകാരുടെയും നാട്ടുകാരുടേയും സതാചാര ബോധം..
ശരിക്കും ഒരു പെണ്കുഞ്ഞുള്ള ഒരു വീട് എത്ര സുന്ദരമാണല്ലേ.. ആ വീടിനെ സ്വർഗം എന്ന് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു... അവൾക് ഒരു ചേട്ടൻ കൂടി ഉണ്ടങ്കിലോ... അവനാണ് ആ സ്വർഗ്ഗത്തിന്റെ അവകാശി...

Subscribe to:
Comments (Atom)